കോട്ടയം: കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍ വൈസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു.അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.പ്രസാദ് അദ്ധ്യക്ഷനായി. കോട്ടയം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് കെ.അനില്‍കുമാര്‍,ജില്ലാ സെക്രട്ടറി എം.കെ. രാജപ്പന്‍, കെ.ഐ.ജെയിംസ്,വി.എസ്.സജീവന്‍,പി.തമ്പാന്‍,പി.വി.അലക്‌സ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വൈദ്യുതി കണക്ഷനുള്ള ആപ്ലിക്കേഷന്‍ ഫോം വൈദ്യുതി സുരക്ഷാ സര്‍ട്ടിഫിക്കറ്റോടെ പുനര്‍ വിതരണം ചെയ്യുക, വയറിങ് തൊഴില്‍ മേഖലയില്‍ ശാസ്ത്രീയ വയറിങും ഏകീകൃത ലേബര്‍ ചാര്‍ജ്ജും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ആവശ്യപ്പെട്ടു.
















