കോട്ടയം: ഗാന്ധിനഗറിലെ കുട്ടികളുടെ ആശുപത്രിക്കു താങ്ങായി കുട്ടികള്‍ രംഗത്ത്്. ആതുര സേവനരംഗത്ത്് വ്യത്യസ്തമായ ഒരു ചുവടുവെപ്പാണ് പുന്നത്തുറ ശ്രീമഹാദേവ വിദ്യാനികേതന്‍ ഗ്ലോബല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയത്. കുട്ടികള്‍ സ്വരൂപിച്ച പണം മുടക്കിയാണ് ആശുപത്രിക്ക് അത്യാധുനിക സജ്ജീകരണളോടു കൂടിയ മൂന്ന് ബെഡ് വാങ്ങി നല്‍കിയത്. ഒരു ലക്ഷം രൂപയാണ് ഇതിനായി ചെലവിട്ടത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശശികലാ രാജേന്ദ്രനും കുട്ടികളും ചേര്‍ന്ന്് ബെഡ് ഐസിഎച്ച്് സൂപ്രണ്ട് ഡോ:സവിതക്ക്് കൈമാറി.
















