പൊന്‍കുന്നം: ജനമൈത്രി പൊലീസ് ശബരിമല തീര്‍ത്ഥാടകര്‍ക്കായി നടത്തുന്ന ശുഭയാത്ര, പുണ്യംപൂങ്കാവനം എന്നീ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കമായി. തീര്‍ത്ഥാടനപാതകളെക്കുറിച്ചും,ട്രാഫിക് നിയമങ്ങളെക്കുറിച്ചും ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന പരിപാടിയാണ് ശുഭയാത്ര. ഇതിന്റെ ഭാഗമായി പ്രഭാഷണവും ഭക്തിഗാനങ്ങളുമായി അലങ്കരിച്ച വാഹനം 24 മണിക്കൂറും തീര്‍ത്ഥാടന പാതകളില്‍ സഞ്ചരിക്കും. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യ നിര്‍മ്മാര്‍ജന ബോധവല്‍ക്കരണമാണ് പുണ്യം പൂങ്കാവനം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പൈക മുതല്‍ എരുമേലി വരെ പദ്ധതിയുടെ സേവനം ലഭ്യമാക്കും. ഇതുകൂടാതെ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെ ഇന്‍ഫര്‍മേഷന്‍ സെന്ററും, രാത്രി ചുക്കുകാപ്പി വിതരണവും പൊന്‍കുന്നം പൊലീസ് സ്റ്റേഷന്റെ മുമ്പില്‍ തയ്യാറാക്കിയ പന്തലില്‍ ആരംഭിച്ചിട്ടുണ്ട്.
















