ന്യൂദല്‍ഹി: ചികിത്സയ്‌ക്കായി ഇന്ത്യയിലേക്ക് വരാന്‍ മെഡിക്കല്‍ വിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് പാക് ബാലന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് അയച്ച കത്ത് വൈറലാകുന്നു. തന്റെ സഹോദരിക്ക് അടിയന്തര ചികിത്സയ്‌ക്കായി വിസ അനുവദിക്കണമെന്നാണ് പാക് യുവാവായ ഷാസെയ്ബ് ഇഖ്ബാല്‍ സുഷമയുടെ അഭ്യര്‍ത്ഥിച്ചത്.
‘ദൈവം കഴിഞ്ഞാല്‍ നിങ്ങളിലാണ് ഞങ്ങളുടെ അടുത്ത പ്രതീക്ഷ, മെഡിക്കല്‍ വിസ അനുവദിക്കാന്‍ ഇസ്ലാമാബാദിലെ ഇന്ത്യന്‍ എംബസിയെ അനുവദിക്കൂ എന്നായിരുന്നു’, ഷാസെയ്ബ് ഇക്ബാലിന്റെ അഭ്യര്‍ത്ഥന.
അതേസമയം, ഉടന്‍ വിസ അനുവദിക്കുമെന്ന് ഷാസെയ്ബിന്റെ ട്വീറ്റിനോട് സുഷമ സ്വരാജ് പ്രതികരിച്ചു. ഇന്ത്യയൊരിക്കലും നിങ്ങളുടെ വിശ്വാസത്തെ ഹനിക്കുന്നില്ല. ഉടന്‍ തന്നെ ഇന്ത്യയിലേക്കുള്ള വിസ അനുവദിക്കും’
സാജിദ ഭക്ഷ് എന്ന യുവതിക്ക് വേണ്ടിയാണ് സഹോദരനായ ഷാസെയ്ബ് ഇക്ബാല്‍ വിസ അനുവദിക്കണമെന്ന് സുഷമാ സ്വരാജിനോട് ആവശ്യപ്പെട്ടത്.രണ്ട് വര്‍ഷം മുന്‍പ് ഹരിയാനയിലെ മെഡന്റ ആശുപത്രിയില്‍ വെച്ചായിരുന്നു സാജിദയുടെ ശസ്ത്രക്രിയ. തുടര്‍ന്ന് ഇപ്പോഴുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ ചികിത്സിക്കാനായാണ് സാജിദയ്‌ക്ക് ഇന്ത്യയിലേക്ക് വരേണ്ടത്. തനിക്ക് വിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് സാജിദയും ട്വിറ്ററിലൂടെ സുഷമാ സ്വരാജിനോട് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: