ബാമക്കോ: പടിഞ്ഞാറന്‍ അഫ്രിക്കന്‍ രാജ്യമായ മാലിയില്‍ വിവിധ ആക്രമണങ്ങളില്‍ നാലു യുഎന്‍ സമാധാന സേനാംഗങ്ങളും ഒരു മാലി പട്ടാളക്കാരനും കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നിൽ ആരെന്ന് മാലിയിലെ യുഎന്‍ മിഷന് വ്യക്തമാക്കിയില്ല. സമാധാന സേനാംഗങ്ങളുടെ തിരിച്ചടിയില്‍ നിരവധി ഭീകരർ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
















