കൊച്ചി: പ്രായത്തെ തോല്‍പ്പിച്ച് പീറ്റര്‍ നേടിയത് ലോക അംഗീകാരം. ലോക ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയാണ് ഗ്രീസില്‍ നിന്ന് പീറ്റര്‍ എത്തിയത്. എല്ലാവരും ഔദ്യോഗിക ജിവിതത്തില്‍ നിന്ന് വിരമിച്ച് വിശ്രമജീവത്തിലേക്ക് കടക്കുന്ന 57-ാം വയസിലാണ് ലോക ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ പീറ്ററിന്റെ അപൂര്‍വം നേട്ടം.
നേട്ടവുമായി ഗ്രീസില്‍ നിന്ന് മടങ്ങിയെത്തിയ പീറ്റര്‍ ജോസഫിന് കേരള സ്റ്റേറ്റ് ബോഡി ബില്‍ഡിങ് അസോസിയേഷന് കൊച്ചിയില്‍ സ്വീകരണം നല്കി. ഏഥന്‍സില്‍ കഴിഞ്ഞ 18,19 തീയതികളിലായിരുന്നു ലോക ചാമ്പ്യന്‍ഷിപ്പ് നടന്നത്. കേരളത്തില്‍നിന്നു ഈ മേഖലയില്‍ അന്താരാഷ്ട്ര നേട്ടം കൈവരിക്കുന്ന ആദ്യ വ്യക്തിയാണ് പീറ്റര്‍ ജോസഫെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഓപ്പണ്‍ കാറ്റഗറിയിലായിരുന്നു മത്സരം.
ചടങ്ങില്‍ ബോഡി ബില്‍ഡിങ് രംഗത്തെ തന്റെ സ്വപ്നങ്ങളും അനുഭവങ്ങളും പീറ്റര്‍ മപങ്കുവച്ചു. ജിമ്മുകളില്‍ പോയി മസില് വീര്‍പ്പിക്കുന്നതിനപ്പുറം ജീവിത ശൈലിയാണ് ബോഡി ബില്‍ഡിങ്ങെന്ന് അദ്ദേഹം പറഞ്ഞു.
വെയ്റ്റ് ലിഫ്റ്റിങിലൂടെ കായിക ജീവിതം ആരംഭിച്ച പീറ്റര്‍ 40-ാം വയസിലാണ് ബോഡി ബില്‍ഡിങ് രംഗത്തേക്കു തിരിഞ്ഞത്. രണ്ടു വര്‍ഷത്തിനു ശേഷം മിസ്റ്റര്‍ കേരളയായി തെരഞ്ഞെടുക്കപ്പെട്ടു. 2010ല്‍ തന്റെ 50-ാം വയസില്‍ മിസ്റ്റര്‍ ഇന്ത്യയായി ചരിത്രം കുറിച്ചു. 2012ല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും സ്വന്തമാക്കി. റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു. വിആര്‍എസ് എടുത്ത ശേഷം ബോഡി ബില്ഡിങിലേക്കു കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഭാര്യയും രണ്ടു പെണ്മക്കളും അടങ്ങുന്നതാണ് കുടുംബം.
ബോഡി ബില്‍ഡിങ് അസോസിയേഷന് സെക്രട്ടറി എം. പണിക്കര്‍, എറണാകുളം ജില്ലാ ഭാരവാഹികളായ വി.ഡി. സുനില്‍ദാസ്, വി.എസ്. ഷിഹാബ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: