കാക്കനാട്: പുഴകളില്‍ നിന്നുമുള്ള മണല്‍ വാരല്‍ നിരോധനം പിന്‍വലിക്കണമെന്ന് ജില്ലാ വികസസന സമിതി. നിയന്ത്രണ ങ്ങള്‍ക്ക് വിധേയമായി മണല്‍ വാരാന്‍ അനുവദിക്കണമെന്നാണ് ആവശ്യം.
2014 ലെ മണ്‍സൂണ്‍ കാലത്താണ് നിരോധനം നിലവില്‍ വന്നത്. ഹരിത ട്രൈബ്യൂണലിന്റെ പരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം.
ജില്ലയില്‍ നാല് നഗരസഭകളിലും 17 പഞ്ചായത്തുകളിലുമായി 54 മണല്‍ വാരല്‍ കടവുകളാണ് നിലവിലുള്ളത്. വിവിധ യൂണിയനുകളില്‍പ്പെട്ട ആറായിരത്തോളം തൊഴിലാളികളാണ് പണിയെടുക്കുന്നത്. മണല്‍ വിപണനം ആരംഭിക്കാത്തതുമൂലം ഇവര്‍ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. എല്‍ദോ എബ്രഹാം എംഎല്‍എ ആണ് വിഷയം അവതരിപ്പിച്ചത്. മണല്‍ വാരല്‍ നിരോധനത്തെ തുടര്‍ന്ന് നിര്‍മ്മാണ മേഖലയും സ്തംഭിച്ചിരിക്കുകയാണ്. നിരോധനം നീക്കിയില്ലെങ്കില്‍ വീടുള്പ്പെടെയുള്ളവയുടെ നിര്‍മ്മാണച്ചെലവ് വന്‍തോതില്‍ ഉയരാനിടയാക്കുമെന്നുമാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: