കല്‍പ്പറ്റ: വ്യാജ വികലാംഗ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സര്‍ക്കാര്‍ സര്‍വ്വീസില്‍ തുടരുന്ന മുഴുവന്‍ വ്യാജ വികലാംഗരേയും പുറത്താക്കണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു. ഐടിഡിപി ഓഫീസിലെ വ്യാജ വികലാംഗനെ പുറത്താക്കിയ നടപടിയെ സ്വാഗതം ചെയ്യുന്നു. സര്‍ക്കാരിനെയും യഥാര്‍ത്ഥ അംഗവൈഗല്യമുള്ളവരേയും ഇത്രയും നാള് വഞ്ചിച്ചവര്‍ക്കെതിരെ കേസെടുക്കണം. സര്‍ക്കാരിനെ കബളിപ്പിച്ച് ഇവര്‍ നേടിയെടുത്ത ശമ്പളമടക്കമുള്ള മുഴുവ ന് ആനുകൂല്യങ്ങളും തിരിച്ച് പിടിക്കാന്‍ ആര്‍ജവം കാണിക്കണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു. വ്യാജവികലാംഗര്ക്കെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. അഖില്‍ പ്രേം.സി അധ്യക്ഷത വഹിച്ചു. പ്രശാന്ത് മലവയല്‍, ജിതിന് ഭാനു, അരുണ്‍.കെ.കെ, ടി.കെ.ബിനീഷ്, വിപിന്‍ദാസ്, രാജീവ്.എം. ആര്, ലാലു വെങ്ങപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: