മാനന്തവാടി: മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസില്‍ നടന്ന ലക്ഷങ്ങളുടെ ക്രമക്കേടുകളെതുടര്‍ന്ന് അസിസ്റ്റന്റ് ഡയറക്ടറെ സസ് പെന്‍ഡ് ചെയ്തു. ജില്ലയില്‍ വിവിധ സ്കീമുകളിലായി കര് ഷകര്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള തുക ഫെഡറല്‍ ബാങ്കിന്റെ മാനന്തവാടി ശാഖയില്‍നിന്നും അനധികൃതമായി പിന്‍വലിച്ചതായി ക ണ്ടെത്തിയതിനെതുടര്ന്ന് മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ബാബു അലക്സാണ്ടറിനെയാണ് സര്‍വ്വീസില്‍നിന്നും സസ് പെന്‍ഡ് ചെയ്യാന്‍ ഉത്തരവ് നല്‍കിയതായി കൃഷ്വകുപ്പ് മന്ത്രി അറിയിച്ചത്.
മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസ് കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ തിരമറി നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പണം തിരിമറി ധനകാര്യ വിഭാഗം അന്വേഷണ റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. 2014മുതലുള്ള കണക്കുകള്‍ പരിശോധിച്ചതില്‍ 71 ലക്ഷം രൂപയുടെ ക്രമക്കേടാണ് പ്രാഥമികമായി കണ്ടെത്തിയിട്ടുള്ളത്. ജില്ലയിലെ എല്ലാ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിലും ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര് ദേശം നല്‍കിയിട്ടുണ്ട്.
തവിഞ്ഞാല്‍, തിരുനെല്ലി, എടവക, വെള്ളമുണ്ട, തൊണ്ടര്‍നാട്, എന്നി കൃഷി ഭവനുകളിലെ കര്‍ഷകര്‍ക്ക് വിതരണം ചെയ്യണ്ടേ ലക്ഷകണക്കിന് രൂപ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച് സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിക്കുകയും കര്‍ഷകര്‍ക്ക് വിതരണം ചെയ്യതെ മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബാബു അലക്സണ്ടറും ഓഫിസിലെ ജീവനക്കാരും തിരിമറി നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ മൂന്ന് ദിവസമായി ഓഫിസില്‍ പരിശോധനയ്ക്ക് എത്തിയ സംഘത്തിന് മുന്നില്‍ പണം ചിലവഴിച്ച ഫയല്‍ നല്‍കിയിരുന്നില്ല. ഡയറക്ടറുടെ കൈവശമാണ് ഫയല്‍ എന്നാണ് ഓഫീസിലെ ജീവനക്കാര്‍ അറിയിച്ചത്. മുമ്പ് വിതരണം ചെയ്ത അനുകുല്യങ്ങളുടെ ഫയല്‍ പോലും ഓഫീസില്‍ നിന്ന് പരിശോധന സംഘത്തിന് ലഭിച്ചിരുന്നില്ല. ഓഫിസില്‍ അസി ഡയറക്ടറെ കൂടാതെയുള്ള നാല് ജീവനക്കാര്‍ക്കും പണം തിരിമറിയില്‍ പങ്കുണ്ടന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: