പാലക്കാട്:ഭാരതപ്പുഴയുടെ പാരിസ്ഥിതിക ആരോഗ്യം നിലനില്‍ത്തുന്നതിനായി ജില്ലാ പഞ്ചായത്ത് ആവിഷ്ക്കരിച്ച ഭാരതപ്പുഴ നദീതട പദ്ധതി മൊഡ്യൂള്‍ ശില്പശാല സമാപിച്ചു.
നദീതടങ്ങളിലെ ശുചീകരണവും മലിനജലത്തിന്റെ ഒഴുക്കും തടയുന്നതിനുള്ള സമഗ്രമായ സമീപനത്തിലൂടെ മാത്രമേ ജലത്തിന്റെ ജൈവമലിനീകരണം തടയാനാവുയെന്ന് ശില്പശാല അഭിപ്രായപ്പെട്ടു. മൊഡ്യൂള്‍ ശില്പശാലയുടെ ഉദ്ഘാടനം കെ.വി.വിജയദാസ് എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി അധ്യക്ഷത വഹിച്ചു.
സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരും മറ്റ് ജനപ്രതിനിധികളും സംസാരിച്ചു.മൊഡ്യൂള്‍ ശില്പശാലയുടെ സമാപന ദിവസം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസിന്റെ നേതൃത്വത്തില്‍ പ്രതിനിധികള്‍ വിലയിരുത്തല്‍ നടത്തി.
ഹരിതകേരളം മിഷന് സാങ്കേതിക ഉപദേഷ്ടാവ് ഡോ.അജയ്കുമാര്‍ വര്‍മ്മ, സി.ഡബ്ള്‍.യു.ആര്.ഡി.എം, ഐ.ആര്.ടി.സി, ജലവിഭവ വകുപ്പ്, കൃഷിവകുപ്പ്, തദ്ദേശസ്വയംഭരണവകുപ്പ്, എം.ജി.എന്‍.ആര്.ഇ.ജി.എസ്, കൃഷി വിജ്ഞാന് കേന്ദ്ര തുടങ്ങിയ മേഖലകളിലെ സാങ്കേതിക വിദഗ്ധരായ 52 പേര് അഞ്ച് ദിവസത്തെ ശില്പശാലയില് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: