വടക്കഞ്ചേരി: റിസര്‍വ് ബാങ്കില്‍ നിന്നാണെന്ന വ്യാജേന ഫോണിലൂടെ വിളിച്ച് എടിഎം കാര്‍ഡിന്റെ വിവരങ്ങള്‍ ചോര്‍ത്തി 26000 രൂപ കവര്‍ന്നു.
കിഴക്കഞ്ചേരി കോരഞ്ചിറ സ്വദേശി ചെന്താമരാക്ഷനാണ് തട്ടിപ്പിലൂടെ പണം നഷ്ടമായത്. വെളളിയാഴ്ച രാവിലെ എട്ട് മണിയോടെ റിസര്‍വ് ബാങ്കില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി ഒരാള്‍ ഫോണില്‍ വിളിച്ചു.
എടിഎം കാര്‍ഡിന്റെ നമ്പറും പാസ് വേര്‍ഡും നല്‍കാനാവശ്യപ്പെട്ടു.
അല്പം കഴിഞ്ഞപ്പോള്‍ ചെന്താമരാക്ഷന്റെ ഫോണില്‍ ഒടിപി (വണ്‍ ടൈം പാസ്വേര്ഡ്) നമ്പര്‍ വന്നു. ഫോണില്‍ വിളിച്ച് ഈ നമ്പറും തട്ടിപ്പുകാര്‍ ചോദിച്ചറിഞ്ഞു.
തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ബാങ്ക് അക്കൗണ്ടില്‍ നിന്നും 26000 രൂപ നഷ്ടപ്പെട്ടാതായി അറിഞ്ഞത്.
മുംബൈയിലുളള ഒരു കടയുടെ അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് കണ്ടെത്തിയതായി വടക്കഞ്ചേരി പോലീസ് പറഞ്ഞു.
കടയില്‍ നിന്ന് സാധനം വാങ്ങിയ ശേഷം ചെന്താമരാക്ഷന്റെ എടിഎം നമ്പര്‍ ഉപയോഗിച്ച് തട്ടിപ്പുകാര്‍ അക്കൗണ്ട് വഴി കടയില്‍ പണം കൈമാറിയതായാണ് പോലീസിന്റെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: