കെയ്റോ: ഭീകരാക്രമണത്തിനു പിന്നാലെ ഈജിപ്ഷ്യന്‍ വ്യോമസേന നടത്തിയ വ്യോമാക്രമണത്തില്‍ ഒട്ടേറെ ഭീകരര്‍ കൊല്ലപ്പെട്ടു. ഉത്തര സിനായിയോടു ചേര്‍ന്ന ഭീകരതാവളങ്ങളില്‍ വ്യോമസേന ശക്തമായ ആക്രമണം നടത്തിയതായി സൈനിക വക്താവ് തമര്‍ എല്‍റെഫായ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഭീകരരുടെ വാഹനങ്ങളും ഒളിത്താവളങ്ങളും തകര്‍ത്തു. അവരുടെ ആയുധശേഖരങ്ങളെയും തങ്ങള്‍ ലക്ഷ്യമിട്ടിരുന്നുവെന്നും എല്‍റെഫായ് അറിയിച്ചു. പള്ളിയുടെ പരിസര പ്രദേശങ്ങളില്‍ വ്യോമസേന കനത്ത ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമാക്കിയാണ് വ്യോമാക്രമണമെന്ന് തമെര്‍ എല്‍റെഫായ് കൂട്ടിച്ചേര്‍ത്തു.
ആധുനിക ഈജിപ്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമാണ് വെള്ളിയാഴ്ചയുണ്ടായത്. ആക്രമണത്തില്‍ 230ല്‍ അധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 109 പേര്‍ക്കു പരുക്കേറ്റതായും രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. വടക്കന്‍ സിനായില്‍ മുസ്ലിം പള്ളിയിലുണ്ടായ സ്‌ഫോടനത്തിലും വെടിവയ്‌പിലും നാല്‍പതോളം ഭീകരര്‍ പങ്കെടുത്തതായാണു നിഗമനം
ഭീകരര്‍ക്ക് സൈന്യം ‘അതിഭീകര’ തിരിച്ചടി നല്‍കുമെന്നും പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍ സിസി പറഞ്ഞിരുന്നു. അതിന് പിന്നാലെയോ സേന വ്യോമാക്രമണം നടത്തിയത്.
















