കാക്കനാട്: അമ്പലമേടില്‍ ബിപിസിഎല്‍ പ്ലാന്റിലെ മലിനീകരണം സംബന്ധിച്ച് പരിസരവാസികളുടെ പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട്് സമര്‍പ്പിക്കാതിരുന്ന ജില്ല മെഡിക്കല്‍ ഓഫീസര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്റെ സമന്‍സ്. അടുത്ത സിറ്റിങില്‍ റിപ്പോര്‍ട്ട് സഹിതം നേരിട്ട് ഹാജരാകാന്‍ കമ്മീഷന് ചെയര്മാന് ചെയര്മാന് പി.മോഹന്‍ദാസ് ഉത്തരവിട്ടു. ബിപിസിഎല്‍ ഏറ്റെടുത്ത 52 ഏക്കര്‍ സ്ഥലത്തിന്റെ സ്കെച്ചും പ്ലാനും ഹാജരാക്കാന്‍ ചെയര്മാന് കമ്പനി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ശബ്ദ മലിനീകരണം, സള്‍ഫര്‍ പൊടി ശല്യം, രൂക്ഷ ദൂര്ന്ധം എന്നിവ ൂലം ദുരിതമനുഭവിക്കുന്ന പരിസരവാസികളുടെ പരാതി പരിഗണിച്ചാണ് കമ്മീഷന്റെ നിര്‍ദേശം. കമ്പനി പ്രതിനിധികളില്‍ നിന്നും പ്രദേശവാസികളില്‍ നിന്നും കമ്മീഷന് നേരത്തെ തെളിവെടുപ്പ ്നടത്തിയിരുന്നു. കമ്പനിയിലെ ശബ്ദ-വായു-മലിനീകരണം മൂലം കുട്ടികള്‍ക്ക് പലവിധ രോഗങ്ങളുണ്ടാകുന്നതാണ് നാട്ടുകാരെ ആശങ്കയിലാക്കുന്നത്.
കമ്മീഷന് നിര്‍ദേശാനുസരണം പരിസര വാസികള്‍, റെസിഡന്‍സ് അസോസിയേഷന്, കമ്പനി പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സംയുക്ത യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ യോഗത്തില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കമ്പനിയുടെ പ്രതിനിധികള്‍ മിനിട്ട്സില്‍ രേഖപ്പെടുത്തിയില്ലെന്നാണ് റെസിഡന്‍സ് അസോയിയേഷന് ഭാരവാഹികള്‍ പരാതി. ഇക്കാര്യത്തില്‍ രേഖകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് കമ്മീഷന് ഉറപ്പു നല്കി. ചാലിക്കര, കുഴിക്കാട്, അമ്പലമേട് ഭാഗങ്ങളില്‍ താമസിക്കുന്നവരാണ് കമ്പനി മലിനീകരണം മൂലം ദുരിതമനുഭവിക്കുന്നത്. ാേ
പ്രതികരിക്കാൻ ഇവിടെ എഴുതുക: