വൈപ്പിന്‍: കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള എളങ്കുന്നപ്പുഴ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഇന്നലെ ദീപാരാധനക്ക് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പൊതിയില്‍ ചേന്നാസ് ഗിരീശന് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ തൃക്കൊടിയേറി.
തൃക്കൊടിയേറ്റിന്റെ ഭാഗമായി രാവിലെ കളഭാഭിഷേകം നടന്നു.
രണ്ടാം ദിവസമായ ശനിയാഴ്ച നൃത്ത സന്ധ്യ,ഞായറാഴ്ച പെരുവാരം സന്തോഷ്മാരാര്‍ ,പെരുവാരം ജിഷ്ണു മാരാര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ഇരട്ട തായമ്പക,നാലാം ദിവസം വൈകീട്ട് ഭക്തസ്കന്ദ ഒരുക്കുന്ന ആനച്ചമയ പ്രദര്‍ശനം, സംഗീത അരങ്ങേറ്റം, അഞ്ചാം ദിവസമായ ചൊവ്വാഴ്ച 11 ഗജവീരന്മാര് അണിനിരക്കുന്ന വിശേഷാല്‍ ശീവേലിയും രാത്രി വിശേഷാല്‍ വിളക്കിനെഴുന്നള്ളിപ്പും,വര്‍ണ്ണശബളമായ കുടമാറ്റം,പെരുവനം സതീശന് മാരുടെ പ്രമാണത്തില്‍ 120 ഓളം കലാകാരന്മാര് പങ്കെടുക്കുന്ന ഗംഭീര പഞ്ചാരിമേളവും നടക്കും.
രാവിലെ ശീവേലിക്ക് ശേഷം ഓട്ടന്തുള്ളല്,വൈകീട്ട് ദീപാരാധനക്ക് ശേഷം കുറത്തിയാട്ടം, ആറാം ദിവസം ബുധനാഴ്ച ഭക്തിഗാനമേള,ഏഴാം ദിവസം വൈകീട്ട് ഫ്ലൂട്ട് മെലഡീസ്,സംഗീതാര്‍ച്ചന,രാത്രി 8.30 നു തൃപ്രയാര്‍ രമേശന് മാരാരുടെ നേതൃത്വത്തില്‍ മേജര്‍ സെറ്റ് പഞ്ചവാദ്യത്തോടും നാദസ്വരത്തോടും കൂടി ചരിത്രപ്രസിദ്ധമായ കച്ചേരിപ്പറ എഴുന്നള്ളിപ്പ്, രാത്രി 10നു കഥകളി,എട്ടാം ദിവസം വൈകീട്ട് ലക്ഷദീപം,കരോക്കെ ഭക്തിഗാനമേള,ഒന്‍പതാം ദിവസം വലിയ വിളക്ക്,ദീപാരാധനക്ക് ശേഷം നൃത്ത ശില്പം അരങ്ങേറ്ററവും സംഗീത അരങ്ങേറ്റവും സംഗീതാരങ്ങേറ്റവും ,രാത്രി പള്ളിവേട്ട,പത്താം ദിവസം നൃത്ത നൃത്ത്യങ്ങള്‍, വൈകീട്ട് കൊടിയിറക്കല്‍,ആറാട്ടിനെഴുന്നള്ളിപ്പ്,കടലാറാട്ട്.
തിരുവുത്സവത്തോടനുബന്ധിച്ചു നിത്യവും അന്നദാനവും ദീപാരാധനക്ക് ചുറ്റുവിളക്കും നിറമാലയും രാവിലെ മൂന്ന് ഗജവീരന്മാരെ അണിനിരത്തികൊണ്ട് ശീവേലിയും രാത്രി വിളക്കിനെഴുന്നള്ളിപ്പും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: