ആലുവ: ആലുവ നഗരത്തില്‍ ഏര്‍പ്പെടുത്തിയ ഗതാഗത പരിഷ്കാരം ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ തിങ്കളാഴ്ച്ച മുതല്‍ നഗരത്തില്‍ അനിശ്ചിതകാല ഹര്‍ത്താല്‍ നടത്താന്‍ ആലുവ മര്‍ച്ചന്റ്സ് അസോസിയേഷന് വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു.
ഗതാഗത പരിഷ്കാരം പിന്‍വലിച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് റൂറല്‍ എസ്.പി എ.വി. ജോര്‍ജിന് ഇന്ന് നിവേദനം നല്‍കും.ഗതാഗത പരിഷ്കാരം ഏര്‍പ്പെടുത്തിയ ശേഷം നഗരത്തിലെ വ്യാപാരമേഖല നിശ്ചലമാണ്.
കച്ചവടം പൂര്‍ണമായും ഇല്ലാതായ സാഹചര്യത്തിലാണ് സ്ഥാപനങ്ങള്‍ തുറക്കുന്നതിനും നല്ലത് അടച്ചിടുന്നതാണെന്ന ചിന്ത കച്ചവടക്കാരില്‍ ഉണ്ടായിരിക്കുന്നതെന്ന് യോഗം അഭിപ്രായപെട്ടു.യോഗത്തില്‍ അസോസിയേഷന് നസീര്‍ ബാബു അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: