പനമരം: ബസ്സ്റ്റാന്റിനോടനുബന്ധിച്ചുള്ള പനമരത്തെ കംഫര്‍ട്ട് സ്റ്റേഷന് പൂട്ടിക്കിടക്കുന്നത് യാത്രക്കാരെ ഗതികേടിലാക്കുന്നു. കഴിഞ്ഞ ഏതാനും ദിവസമായി ഇത് തുറക്കുന്നില്ല.
കക്കൂസ് ടാങ്കിലേക്കുള്ള പൈപ്പിലെ ബ്ലോക്കാണ് പ്രശ്നമായിരിക്കുന്നതെന്ന് നടത്തിപ്പുകാര്‍ പറയുന്നു. എന്നാല്‍ പ്രശ്നം പരിഹരിക്കാനുള്ള നടപടി വൈകുകയുമാണ്. പുതിയ കംഫര്‍ട്ട് സ്റ്റേഷന് കെട്ടിടം ഉദ്ഘാടനം ചെയ്തിട്ട് ഒരു വര്‍ഷം ആകുന്നതേയുള്ളു. പൈപ്പില്‍ തടസ്സമുണ്ടായത് നിര്‍മ്മാണത്തിലെ അപാകത കൊണ്ടാണെന്ന് ആക്ഷേപമുണ്ട്. അതേസമയം, കംഫര്‍ട്ട്സ്റ്റേഷന്‍ ഉടന്‍ തുറക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീന സാജന് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: