കൊച്ചി: അല്‍ഷിഫ ആശുപത്രി ഉടമ ഡോ. ഷാജഹാന് യൂസഫിന് രജിസ്ട്രേഷനില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അധികൃതര്‍ എളമക്കര പോലീസിനെ അറിയിച്ചു. കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സില്‍ കഴിഞ്ഞദിവസം ഡോ. ഷാജഹാന്റെ രജിസ്ട്രേഷന് റദ്ദാക്കിയിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റാണ് കൗണ്‍സിലില്‍ ഹാജരാക്കിയതെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണിത്. എന്നാല്‍, മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഡോക്ടര്‍ ചികിത്സ നടത്തിയത് ഗൗരവമായാണ് പോലീസ് കാണുന്നത്.
ഡോ. ഷാജഹാന് വ്യാജ ചികിത്സയാണ് നടത്തുന്നതെന്ന പരാതിയില്‍ പോലീസ് നേരത്തെ കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.
വഞ്ചനയ്ക്കും തട്ടിപ്പിനുമാണ് കേസ്. ആശുപത്രിയിലെ ചികിത്സാ രീതികള്‍ പരിശോധിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ വിദഗ്ധഡോക്ടര്‍മാരുടെ സഹായം പോലീസ് വീണ്ടും തേടിയിട്ടുണ്ട്. ഉടന്‍ തന്നെ പരിശോധനയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
വ്യാജ ചികിത്സയാണ് ആശുപത്രിയില്‍ നടത്തുന്നതെന്ന് വ്യാപക പരാതിയെ തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സമരം നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഡോക്ടര്‍ക്കെതിരെ അന്വേഷണമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: