തൃപ്പൂണിത്തുറ: പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വൃശ്ചികോത്സവത്തിന്റെ വലിയവിളക്കും കാണിക്ക സമര്‍പ്പണവും പള്ളിവേട്ടയും ഇന്ന് നടക്കും. വലിയ വിളക്കിന്റെ ഭാഗമായി ക്ഷേത്രാങ്കണവും പരിസരവും വൈകിട്ട് സമ്പൂര്‍ണ ദീപകാഴ്ചയില് ദീപപ്രഭ ചൊരിയും.
രാവിലെ 7.30ന് ശീവേലി, പെരുവനം കുട്ടന്മാരാര് നയിക്കുന്ന പഞ്ചാരിമേളം, 11.30 മുതല്‍ കലാമണ്ഡലം പ്രഭാകരന്റെ ശീതങ്കന്‍ തുള്ളല്‍, കലാമണ്ഡലം നിഖില്‍, തൃപ്പൂണിത്തുറ രഞ്ജിത് എന്നിവരുടെ ഓട്ടം തുള്ളലും നടക്കും.
രണ്ടിനു ഗവ. സംസ്കൃത കോളേജിന്റെ അക്ഷരശ്ലോക സദസ്, വൈകിട്ട് അഞ്ചുമുതല്‍ നാദസ്വരം, സംഗീതകച്ചേരി, ഏഴിനു വിളക്ക്, മദ്ദളപറ്റ്, കൊമ്പുപറ്റ്, കുഴല്‍പറ്റ്, പഞ്ചാരിമേളം, പരിഷവാദ്യം. എട്ടിനു കാണിക്ക സമര്‍പ്പണം. 9.30നു വിഘ്നേഷ് ഈശ്വറിന്റെ സംഗീത കച്ചേരി.
രാത്രി 12 മുതല്‍ കഥകളി കുചേലവൃത്തം, പുലര്‍ച്ചെ 4.30ന് പള്ളിവേട്ട. നാളെ 25ന് ആറാട്ടോടുകൂടി വൃശ്ചികോത്സവത്തിന് കൊടിയിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: