ബത്തേരി: ചുവപ്പ്-ജിഹാദി ഭീകരതക്കും നിര്‍ബന്ധ മതപരിവര്‍ത്തനത്തിനുമെതിരെ സ്ത്രീസമൂഹം ഉണര്ന്നുചിന്തിക്കണമെന്ന് മഹിളാമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ രേണുസുരേഷ്. മഹിളാമോര്‍ച്ച ബത്തേരി നിയോജക മണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സ്ത്രീശാക്തീകരണം, സ്ത്രീ സുരക്ഷ തുടങ്ങി കേന്ദ്ര സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും അവ പ്രാവര്‍ത്തികമാക്കുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയമാണ്. പിഞ്ചുകുട്ടികളടക്കം 70 വയസ്സായ അമ്മമാര്‍വരെ സാക്ഷര കേരളത്തി ല്‍ പീഢനത്തിനിരയാവുകയാണ്. പ്രമുഖ നടികള്‍ക്കുപോലും രക്ഷയില്ലാത്ത അവസ്ഥ നമ്മെ ഭീതിപ്പെടുത്തുന്നു. ഇതിന് മാറ്റംവരണമെങ്കില്‍ സ്ത്രീസമൂഹം പ്രതിരോധം തീര്‍ക്കണമെന്നും രേണു സുരേഷ് പറഞ്ഞു.
യോഗത്തില്‍ മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ലളിത വല്സന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം സാവിത്രി കൃഷ്ണന്‍കുട്ടി, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ആശഷാജി, ജയരവീന്ദ്രന്‍, രാധസുരേഷ്, രഞ്ജിനി, ഷീല തൊടുവട്ടി, കനകമണി, സ്മിതഷാജി, ഹര്‍ഷ, വസന്തകുമാരി, സിനി രാജന്, ബിജെപി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍, മണ്ഡലം പ്രസിഡണ്ട് പി.എം.അരവിന്ദന്, പി.സി. മോഹനന്, കെ.പ്രേമാനന്ദന്, കെ.സി.കൃഷ്ണന്‍കുട്ടി, വി. മോഹനന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: