കല്‍പ്പറ്റ: മാവോയിസ്റ്റ് ഭീഷണിയുടെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം മോട്ടോര്‍ വാഹന വകുപ്പ് ജില്ലയിലെ വാഹനപരിശോധന കര്‍ശനമാക്കി. ജില്ല കേന്ദ്രീകരിച്ച് വാഹനങ്ങള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തുകയും ലഹരിപദാര്‍ഥങ്ങള്‍ വാഹനങ്ങളില്‍ കടത്തുകയും ചെയ്യുന്ന പ്രവണത കൂടി വരുന്ന സാഹചര്യത്തില്‍ കൂടിയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി. വാഹന പരിശോധനയ്ക്കിടയില്‍ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആര്‍ടിഓ അറിയിച്ചു. ഇത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റായ പ്രചാരണം നടത്തുന്നത് ഒഴിവാക്കണമെന്നും ആര്‍ടിഓ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: