ബത്തേരി: ജനവാസകേന്ദ്രത്തിനു സമീപം മാലിന്യ പ്ലാന്റ് നിര്‍മ്മാണവുമായി മുന്നോട്ട്പോകുന്ന നഗരസഭാ തീരുമാനത്തിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട്പോകുമെന്ന് പ്രദേശവാസികള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഈ സ്ഥലത്ത് പ്ലാസ്റ്റിക്മാലിന്യങ്ങള്‍ കത്തിക്കുന്നതിനെതിരെ ഹൈക്കോടതി നല്കിയ ഉത്തരവുപോലും കാറ്റില്‍പറത്തിയാണ് ഇവിടെ പ്ലാസ്റ്റിക്ക് കത്തിക്കുന്നത്. ഇത്മൂലം ശ്വാസതടസ്സവും മറ്റ് രോഗങ്ങളാലും സമീപത്തുളള വനവാസികള്‍ പാടുപെടുകയാണ്. ജനവാസംകുറഞ്ഞ മറ്റേതെങ്കിലും സ്ഥലത്തേക്ക് പ്ലാന്റ് മാറ്റാന്‍ തയ്യാറാകണം. പ്ലാന്റ്പണിയുമായി ബന്ധപ്പെട്ട് ഈ സ്ഥാലത്തെ ഗതാഗതവും മുടങ്ങിയിരിക്കുകയാണ്. പത്രസമ്മേളനത്തില്‍ വി.കെ.രഘു, ഇ.എ.പ്രീത,എന്‍.ആര്.ഇന്ദു സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: