കാക്കനാട്: സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് പൊതുവഴി അടച്ച പള്ളി അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് സമീപ വാസികള്‍ സിവില്‍ സ്റ്റേഷന് മുന്നില്‍ നിരാഹാര സമരം തുടങ്ങി. കരുമാല്ലൂര്‍ മാഞ്ഞാലി വിശുദ്ധ വ്യാകുല മാതാ പളളി അധികോതരുടെ നടപടിക്കെതിരെയാണ് സമരം.
പ്രദേശത്തെ 12 വീട്ടുകാര്‍ വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന പൊതുവഴി അടച്ചത് തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മാഞ്ഞാലിയിലെ കുടുംബങ്ങളുടെയും പൊതുജനങ്ങളുടെയും ഏക സഞ്ചാര സ്വാതന്ത്ര്യമാണ് പള്ളി അധികൃതര്‍ നിഷേധിച്ചത്. പ്രദേശത്തെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതോടെ നാട്ടുകാര്‍ സമര രംഗത്തെത്തിയത്.
എട്ടു മാസത്തിലേറെയായി അടച്ച് കെട്ടിയിരിക്കുന്ന വഴി തുറന്നു കിട്ടാന്‍ വില്ലേജ് ഓഫീസര്‍ മുതല്‍ മന്ത്രിമാര്‍ക്ക് വരെ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
പട്ടയത്തില്‍ നിര്‍ദേശിച്ചിരുന്ന വ്യവസ്ഥകളെല്ലാം ലംഘിച്ചാണ് പള്ളി അധികൃതര്‍ പൊതു വഴി കെട്ടിയടച്ചതെന്ന് സഞ്ചാര സ്വാതന്ത്ര്യ സമിതി ആരോപിച്ചു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന അന്‍പതോളം പേരാണ് കളക്ടറേറ്റ് പടിക്കല്‍ മരണം വരെ നിരാഹാര സമരം ആരംഭിച്ചത്.
ദേശീയപാത സംരക്ഷണ സമിതി സംസ്ഥാന കണ്‍വീനര്‍ ഹാഷിം ചെന്നാമ്പിളി ഉദ്ഘാടനം ചെയ്തു. സമതി കണ്‍വീനല്‍ പി.എച്ച്.ഷാമോന് അദ്ധ്യക്ഷനായി. വി.എം. ഫൈസല്‍, ജ്യോതി വാസ്, രാജന് ആന്റണി, പി.ജെ. മാനുവല്‍, ജസ്റ്റിന് ഇലഞ്ഞിക്കല്‍, സാലി മാത്തച്ചന്, പി.കെ. ഉദയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: