കൊച്ചി: ലുലു ബ്യൂട്ടി ക്വീന്‍ 2017നെ തിരഞ്ഞെടുക്കുന്നതിനുള്ള ലുലു ബ്യൂട്ടി ഫെസ്റ്റ് ഇന്ന് തുടങ്ങും. ഡിസംബര്‍ 3ന് സമാപിക്കും. ലുലു മാളിലാണ് ഫെസ്റ്റ്. ബ്യൂട്ടി ഫെസ്റ്റിന്റെ ലോഗോ പ്രകാശനം സിനിമാ താരം റായ് ലക്ഷ്മി നിര്‍വഹിച്ചു. ബ്യൂട്ടി ഫെസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സൗന്ദര്യ മത്സരത്തിന്റെ ഭാഗമാകുന്നതിനൊപ്പം സൗജന്യ മേക്ക് ഓവര്‍ സെഷനിലും ഫോട്ടോ സെഷനിലും പങ്കെടുക്കാം. 23 മുതല്‍ ദിവസവും 15 മത്സരാര്‍ഥികളെ വീതം പങ്കെടുപ്പിച്ച് മേക്കോവര്‍ സെഷന് നടക്കും. ഓരോ ദിവസവും നാല് പേരെ വീതം ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെ മൂന്നു ദിവസങ്ങളിലായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. 26ന് വൈകീട്ട് 5.30ന് 12 പേര് ലുലു ബ്യൂട്ടി ക്വീന്‍ ടൈറ്റിലിനായുള്ള ഫൈനലില്‍ പങ്കെടുക്കും. ഹെയര്‍ ആന്റ് ബ്യൂട്ടി ട്രെന്‍ഡ് ഫാഷന്‍ ഷോയുമുണ്ടാകും. ബ്യൂട്ടി ഫെസ്റ്റിനോടനുബന്ധിച്ച് പ്രമുഖ ബ്രാന്‍ഡുകളുടെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ 50 ശതമാനം വരെ വിലക്കുറവില്‍ ഡിസംബര്‍ മൂന്നു വരെ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: