മാനന്തവാടി: നാട്ടുകാര്‍ക്ക് ദുരിതമായി കണിയാരം ഹൈസ്കൂള്‍-ചൂട്ടകടവ് റോഡ്. ഒരു ഭാഗത്ത് പൈപ്പ് ലൈന്‍ പണി നടക്കുമ്പോള്‍ മറുഭാഗത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ ഓവുചാല്‍ നിര്‍മ്മാണം നടത്തുന്നു. ചുരുക്കി പറഞ്ഞാല്‍ വഴിനടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ് ഇവിടെയുള്ളത്. ദുരിതം പേറുന്നതാവട്ടെ സ്കൂള്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരും.
ലക്ഷങ്ങള്‍ മുടക്കി സോളിംഗ് നടത്തിയഭാഗം കുഴിയാക്കിയാണ് പൈപ്പ്ലൈന് ഇടുന്നത്. പൊതുവെ തിരക്കേറിയ താണ് കണിയാരം ഹൈസ്കൂ ള്‍ ചൂട്ടക്കടവ്റോഡ്. മൂന്ന് വിദ്യാലയാളിലെ വിദ്യാര്‍ത്ഥകള്‍ യാത്ര ചെയ്യുന്ന റോഡ്. മാനന്തവാടിയില്‍ ഗതാഗത തടസമുണ്ടായാല്‍ വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നത് ഇതുവഴിയാണ്. റോഡിന്റെ വീതിയാകട്ടെ വെറും മൂന്ന് മീറ്ററും. ഇതിനിടെ ലക്ഷങ്ങള്‍ ചിലവഴിച്ച് മാനന്തവാടി നഗരസഭ റോഡിന്റെ ഇരുഭാഗവും സോളിംഗ് നടത്തി വീതി കൂട്ടി. വീതി കൂട്ടി ദിവസങ്ങള്‍ക്കകം സോളിംഗ് ചെയ്ത ഭാഗത്തിന്റെ നടുവിലൂടെ കുടിവെള്ള പദ്ധതി പൈപ്പ് ഇടല് പ്രവര്‍ത്തിയും ആരംഭിച്ചു. ഇതോടെ സോളിംഗ് ചെയ്ത ഭാഗവും റോഡും കുളമായി.
ഇപ്പോഴാവട്ടെ ലക്ഷങ്ങള്‍ മുടക്കി സോളിംഗ് ചെയ്തതും പോയി നാട്ടുകാരുടെ ദുരിതം ഏറുകയും ചെയ്തു. കുടിവെളള പൈപ്പ് വേണ്ടന്ന അഭിപ്രായമല്ല നാട്ടുകാര്‍ക്കുള്ളത്. പക്ഷെ പ്രവൃത്തി ചെയ്യുമ്പോള്‍ മുന്‍ വിധിയോടെ വേണമെന്നാണ് ഇവരുടെ ആവ ശ്യം. നാട്ടില്‍ വികസനം വരുന്നത് ഏതുപ്രദേശത്തും സ്വാഗതം ചെയ്യുകയാണ് പതിവ്. പക്ഷെ കണിയാരം ഹൈസ്കൂള്‍ ചൂട്ടക്കടവ് റോഡില്‍ വികസനമെത്തിയപ്പോള്‍ നാട്ടുകാര്‍ക്ക് ലഭിച്ചത് ദുരിതം മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: