പാലക്കാട്:മലമ്പുഴ ഡാമിലെ വെള്ളം കൃഷിക്കും കുടിവെള്ളത്തിനും അപര്യാപ്തമായിരിക്കെ വ്യാവസായിക ആവശ്യത്തിന്റെ പേരില്‍ കിന്‍ഫ്രക്ക് അനുവദിക്കുവാനുളള സര്‍ക്കാര്‍ നടപടികള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് ഏകതാ പരിഷത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പാലക്കാട് സംഘടിപ്പിച്ച കര്‍ഷക സംഘടനകളുടെയും സാമൂഹ്യ സംഘടനകളുടെയും കൂട്ടായ്മയിലാണ് ആവശ്യം ഉന്നയിച്ചത്.ജലക്ഷാമം നേരിടുന്ന കാര്‍ഷിക മേഖലക്ക് കനത്ത പ്രഹരം നല്‍കിക്കൊണ്ട് മലമ്പുഴയില്‍ ഇല്ലാത്ത ജലസംഭരണത്തിന്റെ പേരില്‍ കോടികള്‍ മുടക്കി നടപ്പിലാക്കുന്ന കിന്‍ഫ്ര പദ്ധതി മൂലം കാര്‍ഷിക വിളനാശത്തിനും കുടിവെള്ള ക്ഷാമത്തിനും ഇടവരുത്തുമെന്ന് കൂട്ടായ്മ ചൂണ്ടിക്കാട്ടി.ഏകതാ പരിഷത്ത് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വടക്കോട് മോനച്ചന് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ടി.ആര്.കണ്ണന് അധ്യക്ഷത വഹിച്ചു.
വിളയോടി വേണുഗോപാല്‍,മുണ്ടൂര്‍ രാവുണ്ണി,സതീഷ് മട്ടന്നൂര്‍,സന്തോഷ് മലമ്പുഴ,അഖിലേഷ് കുമാര്‍,കെ.എ.രഘുനാഥ്,രമേഷ് മേത്തല,പി.സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് കര്‍ഷക ജലാവകാശ സമരസമിതി ഭാരവാഹികളായി പാണ്ടിയോട് പ്രഭാകരന്(ചെയര്മാന്),സതീഷ് കുത്തന്നൂര്‍ (വൈസ് ചെയര്മാന്),ടി.ആര് കണ്ണന് (ജനറല്‍ കണ്‍വീനര്‍),വേലായുധന് കൊട്ടേക്കാട് (കണ്‍വീനര്‍),കണക്കമ്പാറ ബാബു (ഖജാന്‍ജി)എന്നിവരെതിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: