പട്ടാമ്പി:സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ അനുവദിച്ചിരുന്ന വാടാനാംകുറിശ്ശി മേല്‍ പാലത്തിന്റെ പ്രരംഭ നടപടികള്‍ ആരംഭിച്ചു. ബജറ്റില്‍ 10 കോടി രൂപയാണ് ഇതിനായി വകയിരുത്തിരുന്നത്.
എന്നാല്‍ ഡിപിആര്‍ തയ്യാറാക്കിയതിന്റെ ഭാഗമായി 34 കോടി ചിലവ് വരുമെന്ന് റിപ്പോര്‍ട്ട് വെച്ചു. അതിന്റെ ഭാഗമായി കിഫ്ബിയില്‍ നിന്ന് 30 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. അതിന്റെ സ്ഥലമേറ്റെടുക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകുന്നതിന്റെ ഭാഗമായി കല്ല് ഇട്ട് ഭൂമി മാര്‍ക്ക് ചെയ്യാനും അതിര്‍ത്തി തിരിക്കുന്നതിനുവേണ്ടിയാണ് ഉദ്യോഗസ്ഥര്‍ എത്തിയത്.
അതിനു ശേഷം ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഉണ്ടാവും. ലാന്റ് എക്യുസിഷന്‍ തഹസില്‍ദാര്‍ പരിശോധിച്ച് വില നിശ്ചയിച്ച ശേഷം ഈ ഭൂമി ഏറ്റെടുക്കപ്പെട്ടാന് പോകുന്നവരെ കലക്ടറുടെ നേതൃത്വത്തില്‍ വിളിച്ച് മാന്യമായ വില നിശ്ചയിച്ച് സ്ഥലമെറ്റടുക്കല് നടപടി പൂര്‍ത്തികരിക്കും. കിറ്റ് കോ എഞ്ചീനിയര്‍ ,റോഡ് ആന്റ് ബ്രിഡ്ജസ് കോപ്പറേഷന് എഞ്ചിനിയര്‍, സര്വ്വയര്ന്മാര്, മുഹമ്മദ് മുഹ്സിന് എംഎല്‍എ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: