കോട്ടായി:നിര്‍മ്മാണം പൂര്‍ത്തിയായി ഒന്നര വര്‍ഷം കഴിഞ്ഞിട്ടും തുറന്നു കൊടുക്കാത്ത കംഫര്‍ട്ട് സ്റ്റേഷന് നോക്കുകുത്തിയാവുന്നു. കോട്ടായി ജംഗ്ഷനു സമീപം പാലക്കാട് റോഡിലായി നിര്‍മ്മിച്ച കംഫര്‍ട്ട് സ്റ്റേഷനാണ് യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ശങ്കയകറ്റാനാകാതെ ആശങ്കയിലാക്കുന്നത്.
കോട്ടായി ഗ്രാമ പഞ്ചായത്തില്‍ തരൂര്‍ എം.എല്‍.എ. എ.കെ ബാലന്റെ 2014-15 പ്രവര്‍ത്തന ഫണ്ടുപയോഗിച്ചു നിര്‍മ്മിച്ച രണ്ട് ബാത്ത് റൂമുകളുള്ള കംഫര്‍ട്ട് സ്റ്റേഷനാണ് പൂട്ടികിടക്കുന്നത്.എന്നാല്‍ നിര്‍മ്മാണം കഴിഞ്ഞിട്ടും വാട്ടര്‍ ഇലക്ട്രിസിറ്റി കണക്ഷനുകള്‍ ലഭിക്കാത്തതാണ് കംഫര്‍ട്ട് സ്റ്റേഷന് തുറക്കാതിരിക്കാന്‍ കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
എന്നാല്‍ ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മ്മിച്ച കംഫര്‍ട്ട് സ്റ്റേഷന് തുറന്നു കൊടുക്കുന്നതു സംബന്ധിച്ച് പഞ്ചായത്തധികൃതരുടെ അനാസ്ഥയാണ് കംഫര്‍ട്ട് സ്റ്റേഷന് പൊതുജനങ്ങള്‍ക്കു മുന്നില്‍ നോക്കുകുത്തിയാവാന്‍ കാരണം. കംഫര്‍ട്ട് സ്റ്റേഷന് പൂട്ടികിടക്കുന്നതുമൂലം സമീപത്ത് പൊന്തക്കാടുകള്‍ വളരാന്‍ തുടങ്ങിയിരിക്കുകയാണ്.
സന്ധ്യാമയങ്ങുന്നതോടെ ഇവിടം മദ്യപരുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായി മാറുന്നതായും ആരോപണങ്ങളുണ്ട്. നഗരത്തിലെത്തുന്ന യാത്രക്കാര്‍ക്കും സമീപത്തെ വ്യാപാരികള്‍ക്കും പ്രാഥമിക സൗകര്യം നിര്വ്വഹിക്കുകയെന്ന ആശയത്തോടെയാണ് 2014 ല്‍ കോട്ടായി ജംഗ്ഷനു സമീപം കംഫര്‍ട്ട് സ്റ്റേഷന് നിര്‍മ്മിച്ചത്. പാലക്കാട് പെരുങ്ങോട്ടുകുറുശ്ശി, കുഴല്‍മന്ദം, പറളി, മങ്കര ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിനു ബസുകളാണ് കോട്ടായി ജംഗ്ഷനില്‍ വന്നുപോവുന്നത്.
ജംഗ്ഷനില്‍ ബസിറങ്ങുന്ന പുരുഷന്മാര് പ്രാഥമിക സൗകര്യം നിര്‍വ്വഹിക്കണമെങ്കില്‍ സമീപത്തെ പള്ളിയിലോ പറമ്പുകളെയോ ആശ്രയിക്കേണ്ട ഗതികേടാണെന്നിരിക്കെ സ്ത്രീകളുടെ ശങ്കയകറ്റല്‍ പരിതാപകരമാണ്. ഇത്തരം സാഹചര്യത്തിലും നിര്‍മ്മാണം പൂര്‍ത്തിയായിട്ടും പൊതുജനങ്ങളെ നോക്കി പല്ലിളക്കുന്ന ലക്ഷങ്ങള്‍ ചെലവഴിച്ച കംഫര്‍ട്ട് സ്റ്റേഷന് തുറക്കാത്ത പഞ്ചായത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.പൊതുജനങ്ങളെ നോക്കി പല്ലിളക്കുന്ന ലക്ഷങ്ങള്‍ ചെലവഴിച്ച കംഫര്‍ട്ട് സ്റ്റേഷന് തുറക്കാത്ത പഞ്ചായത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: