പാലക്കാട്: ജില്ലയില്‍ മായം കലര്‍ന്ന വെളിച്ചെണ്ണ , കുപ്പിവെള്ളം, എന്നിവ വില്പന നടത്തുന്നതായുള്ള പരാതിയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിനോട് വകുപ്പ് തല അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ജില്ലാ കലക്ടര്‍ ഡോ: പി.സുരേഷ് ബാബു നിര്‍ദ്ദേശം നല്കി.
കലക്ടറേറ്റ് സമ്മേളനഹാളില്‍ ചേര്‍ന്ന ജില്ലാ വിജിലന്‍സ് കമ്മിറ്റി ത്രൈമാസ യോഗത്തിലാണ് ജില്ലാ കലക്ടറുടെ നിര്‍ദേശം.
അതിര്‍ത്തി കടന്നെത്തുന്ന ഭക്ഷ്യ ഉത്പന്നങ്ങളില്‍ വ്യാപകമായി മായം ചേര്‍ത്ത് ജില്ലയില്‍ വിറ്റഴിക്കുന്നുണ്ടെന്ന് വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയോ ജനപ്രതിനിധികള്‍ക്കെതിരെയോ ലഭിക്കുന്ന പരാതികള്‍ കൃത്യമായി പരിശോധിച്ച് നടപടി എടുക്കുമെന്നും ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു.
വിജിലന്‍സ് ഡി.വൈ.എസ്.പി. കെ.എ.ശശിധരന്, വിജിലന്‍സ് – വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: