ചിറ്റൂര്‍: ഇഎന്‍ടി ഡോക്ടറുടെ മേല്‍ നോട്ടത്തില്‍ യുവതിക്ക് പ്രസവം. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെത്തിയ യുവതിയാണ് ഇഎന്‍ടി ഡോക്ടര്‍ പരിശോധന നടത്തുന്നതിനിടയില്‍ പ്രസവിച്ചത്.
കോഴിപ്പാറ എരുമക്കാരനൂര്‍ ജോസ് രജീന്റെ ഭാര്യ കുളന്തൈതെരസയാണ് ആണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്നലെ രാവിലെ 8 മണിയോടെയാണ് യുവതി നേരിയ വേദനയുമായി ആശുപത്രിയിലെത്തിയത്. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഇവരെ ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ അവധിയായതിനാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇ.എന്‍.ടി ഡോക്ടര്‍ നവീന്‍കുമാര്‍ പരിശോധ നടത്തുന്നതിനിടയില്‍ വേദന അതികരിച്ച് യുവതി പ്രസവിക്കുകയായിരുന്നു.
അമ്മയും കുഞ്ഞും സുഖമമായി കഴിയുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പ്രസവത്തിന് താലൂക്ക് ആശുപത്രിയിലാണ് ചികിത്സ നടത്തിവന്നിരുന്നത്. ഡിസംബര്‍ 15നാണ് തിയതി നിശ്ചയിച്ചു നല്കിയിരുന്നതും. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവിനൊപ്പം മികച്ച ചികിത്സയും കിട്ടുന്നിലെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് യുവതിയുടെ പ്രസവം ഇഎന്‍ടി വിദഗ്ദ്ധന് കൈകാര്യം ചെയേണ്ടിവന്നത്.
ഇതിനു മുന്‍പ് പ്രസവവേദനയുമായി വന്ന യുവതിയെ താലൂക്ക് ആശുപത്രിയധികൃതര്‍ കൈയൊഴിഞ്ഞതിനെ തുടര്‍ന്ന് ജിലാ ശുപത്രിയിലേക്ക് പോവുന്നതിനിടെ വാഹനത്തില്‍ പ്രസവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: