മാനന്തവാടി:ബസ്സ് യാത്രയ്ക്കിടെ വളളിയൂർകാവ് സ്വദേശിനിയായ വീട്ടമ്മയുടെ പണവും രേഖകളുമടങ്ങിയ പഴ്സ് മോഷണം പോയി.ചൊവ്വാഴ്ച വളളിയൂർകാവ് സ്റ്റോപ്പിൽ നിന്നും ബസ്സിൽ കയറിയ തെക്കേടത്ത് വസന്തയുടെ 28,000രൂപയും വിവിധ രേഖകളടങ്ങിയ പഴ്സുമാണ് ബസ്സിൽ മോഷ്ടിക്കപ്പെട്ടത്.എന്നാൽ വൈകുന്നരത്തോടെ പണമൊഴികെയുളള മറ്റുരേഖകൾ മാനന്തവാടി ടൗണിനടുത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.വീടുപണിയുന്നതിനായി ആഭരണങ്ങൾ പണയപ്പെടുത്തി കരുതിവെച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്.വളളിയൂർകാവ് പരിസരങ്ങളിൽ കൂട്ടമായി തമ്പടിച്ചിരിക്കുന്ന നാടോടികളാണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.ഇവർ കയറിയ ബസിൽ നാടോടികളുടെ സംഘവും യാത്രചെയ്തതായി വീട്ടമ്മ പറയുന്നു.മാനന്തവാടിയിലും പരിസരപ്രദേശങ്ങളിലുമായി നിരവധി നാടോടി കുടുംബങ്ങളാണ് തമ്പടിച്ചിരിക്കുന്നത് .സന്ധ്യമയങ്ങിയാൽ കൂട്ടമായി മദ്യപിച്ച് ബഹളമുണ്ടാക്കുകയും അക്രമങ്ങൾ കാണിക്കുകയും ചെയ്യുന്ന ഇവർ പ്രദേശത്തെ ജനങ്ങളുടെ
സ്വൈര്യജീവിതത്തിന് ഭീഷണിയയി മാറുകയാണ്.വീട്ടമ്മയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: