പെരുമ്പാവൂര്‍: ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ കൊടുവേലിപ്പടി പാടശേഖരത്തില്‍(പരിതപാടം) സ്വകാര്യ റൈസ്മില്‍ കമ്പനി ഉടമ നെല്‍വയല്‍ തണ്ണീര്തടനിയമവും കെട്ടിട നിര്‍മ്മാണ ചട്ടങ്ങളും ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടം പൊളിച്ചുനീക്കണമെന്ന് ആവശ്യം. ഹൈക്കോടതിയുടെയും സര്‍ക്കാരിന്റെയും ഉത്തരവ് എത്രയുംവേഗം നടപ്പാക്കി കൊടുവേലിപ്പടി പരിതപാടശേഖരം പൂര്‍വ്വ സ്ഥിതിയിലാക്കണമെന്ന് കൊടുവേലിപ്പടി ഗ്രാമസംരക്ഷണ സമിതി അംഗങ്ങളായ ജെയിന് മേപ്പിള്ളില്‍, പി.എന്‍. സന്ദീപ്, വിലാസിനി സുബ്രമണ്യന്‍, രുഗ്മിണി ശിവരാജ്, എം.വി. ലൂക്ക എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: