കൊച്ചി: കേരളം ഐഎസ് ഭീകരവാദത്തിന്റെ റിക്രൂട്ടിംഗ് കേന്ദ്രമായി മാറിയതിന്റെ ഉദാഹരണമാണ് സിറിയയിലേക്ക് പോയവര്‍ക്കും തിരികെ എത്തിയവര്‍ക്കും തീവ്രവാദ സംഘടനകളുമായുള്ള ബന്ധമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു. സംസ്ഥാന വ്യാപകമായി ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഐഎസ് ഭീകരതയ്ക്കെതിരെ ജനജാഗ്രതാ സദസ്സ് പരിപാടികളുടെ ഭാഗമായി എറണാകുളം മേനകാ ജംഗ്ഷനില്‍ സംഘടിപ്പിച്ച ജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളടക്കം 70 ല്‍ അധികം മലയാളികള്‍ ഐഎസില്‍ ചേരുകയും 15 പേര് കൊല്ലപ്പെടുകയും ചെയ്തിട്ടും സംസ്ഥാനം ഭീകരവാദത്തിനെതിരെ മൃദുസമീപനമാണ് സ്വീകരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള ഭീകര സംഘടനകള്‍ക്ക് ഐഎസ് ഭീകരവാദ സംഘടനകളുമായി അടുത്തു ബന്ധമുള്ളതായി എന്‍ഐഎയുടെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനജാഗ്രതാ സദസ്സില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ക്യാപ്റ്റന്‍ കെ. സുന്ദരന്‍ അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ആ.ഭാ. ബിജു, സംഘടനാ സെക്രട്ടറി എ.കെ. സുബ്രഹ്മണ്യന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: