തൃപ്പൂണിത്തുറ: അഞ്ചാം ദിവസമായ ഇന്ന് രാവിലെ 7.30 മുതല്‍ കാഴ്ച്ചശീവേലി, മേള പ്രമാണി പെരുവനം കുട്ടന്മാരാരുടെ പഞ്ചാരിമേളം. ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 5 വരെ ശ്രീവത്സം പ്രഭുല്‍ കുമാര്‍ അവതരിപ്പിക്കുന്ന രാമാനുചരിതം, വയലാര്‍ കൃഷ്ണന്‍കുട്ടിയുടെ ബാലി സുഗ്രീവ ജനനം, അരുണ്‍ ആര്. കുമാറിന്റെ പാഞ്ചാലി സ്വയംവരം എന്നീ ഓട്ടന്‍തുള്ളലുകളും നടക്കും. 2:30 മുതല്‍ 5 വരെ അക്ഷരശ്ലോക സദസ്സ്, വൈകിട്ട് 5 മുതല്‍ നാദസ്വരം, 5 മുതല്‍ 6 വരെ ആലപ്പാട്ട് രാമചന്ദ്രന് അവതരിപ്പിക്കുന്ന പുരാണകഥാ പ്രഭാഷണം, തുടര്‍ന്ന് 7 വരെ അരുണ്‍ മോഹന്റെ സംഗീതക്കച്ചേരി, 7 മുതല്‍ 9 വരെ കോട്ടയ്ക്കല്‍ രജ്ഞിത്ത് വാര്യരുടെ സംഗീതക്കച്ചേരി, 7 മുതല്‍ 1:30 വരെ വിളക്കിനെഴുന്നള്ളിപ്പ്, കലാമണ്ഡലം പ്രകാശന്റെയും സംഘത്തിന്റെയും മദ്ദളപ്പറ്റ്, രാത്രി 8 മുതല്‍ 10 വരെ കാണിക്ക സമര്‍പ്പണം, 9 മുതല്‍ 12 വരെ അനാഹിത രവീന്ദ്രന്റെയും അപൂര്‍വ്വ രവീന്ദ്രന്റെയും സംഗീതക്കച്ചേരി, രാത്രി 12 മുതല്‍ തൃപ്പൂണിത്തുറ വനിതാ കഥകളി കേന്ദ്രത്തിന്റെ ലവണാസുര വധം, കീചകവധം എന്നീ കഥകളിയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: