ബത്തേരി: പദ്ധതി നടത്തിപ്പില്‍ ഏറ്റവും പിന്നോക്കം നില്ക്കുന്ന നെന്മേനി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഭരണ നിര്‍വഹണത്തിന് ഉത്തരവാദിത്വപ്പെട്ട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടേതടക്കം തസ്തികകള്‍ ഒഴിഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തിലേറെയായി. ഇതിന് പരിഹാരം കാണാതെ ഭരണ സ്തംഭന കേന്ദ്രമായി തുടരുന്ന ഗ്രാമ പഞ്ചായത്ത് ഓഫീസ് അടച്ച് പൂട്ടണമെന്നും പകരം സംവിധാനം ഉണ്ടാകണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ എം.കെ.രവീന്ദ്രന്, മുനീബ്, കെ.സി.കെ തങ്ങള്‍,സൂസന് അബ്രാഹം, മല്ലികാസോമശേഖരന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: