പെരിന്തല്‍മണ്ണ: ഒരുവര്‍ഷം മുമ്പ് കോണ്‍ഗ്രീറ്റ് ചെയ്ത കട്ടുപ്പാറ വളവിലെ റോഡ് വീണ്ടും തകര്‍ന്നു.
നിലമ്പൂര്‍ -പെരുമ്പിലാവ് സംസ്ഥാനപാതയുടെ ഭാഗമായ പുലാമന്തോള്‍-പെരിന്തല്‍മണ്ണ റോഡിലെ കട്ടുപ്പാറ വളവ് സമീപകാലത്ത് തകര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ഇവിടെ കോണ്‍ക്രീറ്റ് ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ക്കകം കോണ്‍ക്രീറ്റ് അടര്‍ന്ന് കമ്പികള്‍ പുറത്തായി.
പ്രദേശിക കൂട്ടയ്മയുടെ നേതൃത്വത്തില്‍ കുഴികള്‍ അടച്ചെങ്കിലും മഴപെയ്തതോടെ വീണ്ടും കുഴികള്‍ രൂപപ്പെട്ടു. ബന്ധപ്പെട്ടവര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുഴികള്‍ പിന്നെയും കോണ്‍ക്രീറ്റ് ചെയ്ത് അടച്ചു. എന്നാല്‍ വീണ്ടും പഴയനിലയിലായിരിക്കുകയാണ് റോഡ്.
അശാസ്ത്രീയ നിര്‍മ്മാണമാണ് റോഡ് തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
നിര്‍മ്മാണത്തിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യമുയരുകയാണ്. അപകടമേഖലയായ ഇവിടെ ഉയര്‍ന്നു നില്ക്കുന്ന കോണ്‍ക്രീറ്റ് കമ്പികള്‍ മുറിച്ചുമാറ്റി പുനര്‍നിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: