ചിറ്റൂര്‍: പറമ്പിക്കുളം ആളിയാര്‍ കരാര്‍ ലംഘനത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഫലപ്രദമായില്ലെങ്കില്‍ പ്രക്ഷോഭമെന്ന് എംഎല് എമാരുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി, പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും കര്‍ഷക സംഘടന പ്രതിനിധികളുടെയും യോഗ തീരുമാനം.
ഇന്ന് നടക്കുന്ന മുഖ്യമന്ത്രിതല ചര്‍ച്ചയില്‍ കരാര്‍ പ്രകാരമുള്ള വെള്ളം തീരുമാനമുണ്ടായില്ലെങ്കില്‍ 23ന് ചിറ്റൂര്‍ താലൂക്കില്‍ ജനകീയ കൂട്ടായ്മ രൂപീകരിച്ച് ഹര്‍ത്താല്‍ നടത്തുമെന്ന് യോഗത്തില്‍ തീരുമാനമായി. ജനകീയ പ്രശ്നങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുന്നതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ഒരുവിഭാഗം കര്‍ഷക സംഘടന പ്രതിനിധികള്‍ ആരോപിച്ചു.
വേനല്‍ക്കാലങ്ങളില്‍ മാത്രം ജലപ്രശ്നം ഉന്നയിക്കാതെ വിഷയത്തില്‍ ശാശ്വത പരിഹാരം കാണാനാണ് ശ്രമിക്കേണ്ടതെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. എംഎല്‍എമാരായ കെ.കൃഷ്ണന്‍കുട്ടി, കെ.ബാബു, കെ.വി. വിജയദാസ് എന്നിവരുടെ നേതൃത്വത്തില്‍ മിനി സിവില്‍ സ്റ്റേഷനിലാണ് യോഗം ചേര്‍ന്നത്. ഇത് ഫലപ്രദമായില്ലെങ്കില്‍ 23ന് സര്‍വ്വകക്ഷിയുടെ ആഭിമുഖ്യത്തില്‍ ചിറ്റൂര്‍ താലൂക്കില്‍ 23ന് ഹര്‍ത്താല്‍ ആചരിക്കുമെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: