Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വധശ്രമം നാടകം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2017, 02:37 am IST
in Thiruvananthapuram

തിരുവനന്തപുരം: നഗരസഭയ്‌ക്കുള്ളില്‍ മേയറെ ബിജെപി കൗണ്‍സിലര്‍മാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചെന്ന സിപിഎം പ്രചാരണം വ്യാജമാണെന്ന് ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ എസ്. സുരേഷ്. അവിടെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി അറിയാതെയാണ് മുഖ്യമന്ത്രി പ്രതികരിച്ചിരിക്കുന്നത്. മേയറെ വധിക്കാന്‍ ശ്രമിച്ചു എന്നത് സിപിഎമ്മും പോലീസും ചേര്‍ന്ന് സൃഷ്ടിച്ച നാടകമാണ്. കഴിഞ്ഞദിവസം സഭയ്‌ക്കുള്ളില്‍ നടന്ന സംഭവങ്ങളില്‍ മേയര്‍ക്കെതിരെ ആരെങ്കിലും കൈയോങ്ങുകയോ മര്‍ദ്ദിക്കുകയോ ഉണ്ടായിട്ടില്ലെന്ന് വീഡിയോദൃശ്യങ്ങളില്‍ നിന്നും ഫോട്ടോകളില്‍ നിന്നും വ്യക്തമാണ്. അതേസമയം മേയറും സിപിഎമ്മിന്റെ ചില കൗണ്‍സിലര്‍മാരും ചേര്‍ന്ന് ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ അഡ്വ ഗിരികുമാറിനെയും വനിതാ കൗണ്‍സിലര്‍മാരായ ആര്‍. ബീനയെയും എം. ലക്ഷ്മിയെയും ആക്രമിക്കുകയായിരുന്നു. സിപിഎമ്മിന്റെ മെഡിക്കല്‍ കോളേജ് കൗണ്‍സിലര്‍ സിന്ധും മറ്റ് കണ്ടാലറിയാവുന്ന ചിലരും ചേര്‍ന്നാണ് മേയറെ തള്ളിയിട്ടത്.

ബിജെപിക്കാര്‍ മര്‍ദ്ദിച്ചെന്ന് പറഞ്ഞ് ആശുപത്രിയില്‍ കിടക്കുന്ന സിന്ധുവിന്റെ വയറ്റില്‍ ചവിട്ടുന്നതും നെഞ്ചില്‍ ഇടിക്കുന്നതും സിപിഎം കൗണ്‍സിലര്‍ ഐ.പി. ബിനുവാണ്. സിന്ധുവിനെ ചിവിട്ടിമാറ്റിയശേഷമാണ് പടിക്കെട്ടില്‍ കാല്‍തെറ്റിവീണ മേയറെ എണീല്‍പ്പിച്ചതെന്നും ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്.

മേയര്‍ പ്രശാന്തിനെ ബിജെപി കൗണ്‍സിലര്‍മാര്‍ മര്‍ദ്ദിച്ചിട്ടില്ല എന്നിരിക്കെ തലയിലും കഴുത്തിലും കാലിലും വച്ചുകെട്ടുമായി ഐസിയുവില്‍ കിടക്കുന്ന മേയര്‍ തനിക്ക് ഗുരുതര പരിക്കേറ്റു എന്ന് അഭിനയിക്കുകയാണ്. മേയര്‍ക്ക് പരിക്കേറ്റിരുന്നുവെങ്കില്‍ ദൃശ്യങ്ങളില്‍ കാണുന്നതുപോലെ അദ്ദേഹം നടന്ന് ആശുപത്രിയിലേക്ക് പോകുമായിരുന്നില്ല. തലയില്‍ മുറിവുണ്ട് എന്നു പറയുന്നത് വ്യാജ പ്രാചരണമാണ്. നെറ്റിയിലുള്ള മുഖക്കുരുവിന്റെ പുറത്ത് വച്ചുകെട്ടിയിട്ട് കൊലപാതകശ്രമത്തിനിടയില്‍ ഉണ്ടായ മുറിവാണെന്ന് പ്രചരിപ്പിക്കുന്ന മേയര്‍ പൊതുപ്രവര്‍ത്തകര്‍ക്കാകെ അപമാനമാണ്.

അക്രമം നടന്നെന്നു പറയുന്ന സ്ഥലത്തുവച്ച് മേയറുടെ പോക്കറ്റ് കീറിയിരുന്നില്ല. അതേസമയം മേയറുടെ റൂമിനുള്ളില്‍ കയറി പുറത്തിറങ്ങിയപ്പോള്‍ ആ പോക്കറ്റ് കീറി തൂങ്ങിക്കിടക്കുന്നതായി കാണുന്നു. ഒന്നുകില്‍ മേയര്‍ സ്വയം വലിച്ചുകീറിയതാകണം. അല്ലെങ്കില്‍ സിപിഎമ്മുകാരായ മറ്റാരെങ്കിലും ചെയ്തതാണോ എന്ന് മേയര്‍ വ്യക്തമാക്കണം.

ആനന്ദ് എന്ന ബിജെപി പ്രവര്‍ത്തകന്‍ അവിടെ മേയറെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നത് ബാലിശ ആരോപണമാണ്. അയാള്‍ എന്തെങ്കിലും ആക്രമണം അവിടെ നടത്തിയതായി തെളിയിക്കാന്‍ പോലീസിനെയും സിപിഎമ്മിനെയും സുരേഷ് വെല്ലുവിളിച്ചു. ആ ബഹളത്തിനിടയില്‍ 50ലേറെ പുറത്തുനിന്നുള്ള ആള്‍ക്കാര്‍ ആ കൗണ്‍സില്‍ ഹാളിനു പുറത്തുണ്ടായിരുന്നു. ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കള്ളക്കേസെടുത്താല്‍ അതിശക്തമായ ചെറുത്തുനില്‍പ്പ് സൃഷ്ടിക്കും.

ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ അഡ്വ ഗിരികുമാറിനെയും വനിതാ കൗണ്‍സിലര്‍മാരെയും ആക്രമിച്ച മേയര്‍ ഉള്‍പ്പെടെയുള്ള കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസ്സെടുത്ത് അറസ്റ്റ് ചെയ്യണമെന്നും അഡ്വ സുരേഷ് ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ പാപ്പനംകോട് സജി, എം.ആര്‍. ഗോപന്‍ എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍
India

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

Kerala

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം
Kerala

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

India

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

പ്രധാനമന്ത്രി 29ന് കേരളത്തില്‍

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.