പ്രാഗ്: മുന്‍ വിമ്പിള്‍ഡണ്‍ ചാമ്പ്യന്‍, ചെക് റിപ്പബ്ലിക്കിന്റെ പ്രശസ്ത ടെന്നിസ് താരം യാന നൊവോത്ന (49) അന്തരിച്ചു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
1998ലാണ് യാന വിമ്പിള്‍ഡണ്‍ ടെന്നിസ് കിരീടം നേടിയത്. തൊണ്ണൂറുകളിലെ വനിതാ താരങ്ങളില്‍ ശ്രദ്ധേയയായിരുന്ന യാന 1993ലെ വിമ്പിള്‍ഡണ്‍ ഫൈനലില്‍ സ്റ്റെഫി ഗ്രാഫിനോടു പരാജയപ്പെടുകയായിരുന്നു.
ആ പരാജയത്തിനു ശേഷം യാന ഗ്രൗണ്ടില്‍ വിതുമ്പിക്കരഞ്ഞത് ടെന്നീസിലെ ഏറെ വൈകാരികമായ നിമിഷമായാണ് കണക്കാക്കുന്നത്. 98ല്‍ നതാലി ടൗസിയാറ്റിനെ തോത്പിച്ചാണ് യാന ജേതാവായത്.
ഡബിള്‍സില്‍ ഒന്നാം നമ്പര്‍ താരമായിരുന്ന യാന സിംഗിള്‍സില്‍ രണ്ടാം റാങ്ക് താരമായിരുന്നു.
















