കൊച്ചി: ഫോട്ടോ റെസ്പോണ്‍സീവ് പദാര്‍ത്ഥ മേഖലയിലുണ്ടായ മുന്നേറ്റങ്ങളെക്കുറിച്ച് മഹാരാജാസ് കോളേജിലെ രസതന്ത്ര പഠന വിഭാഗം സംഘടിപ്പിച്ച രാജ്യാന്തര രസതന്ത്ര ശില്‍പ്പശാല സമാപിച്ചു. ശാസ്ത്രജ്ഞരായ ഡോ. തൈഹാ ജൂ, പോഹാങ് സര്‍വകലാശാല, ദക്ഷിണ കൊറിയ, ഡോ. റെയ്ന്ക് വാന്‍ ഗ്രോണ്ടെല്ലാ, വിയു സര്‍വകലാശാല, ആംസ്റ്റര്‍ഡാം, ഡോ. ജയന് തോമസ്, സെന്‍ട്രല്‍ ഫ്ളോറിഡ സര്‍വകലാശാല, ഡോ. മഹേഷ് ഹരിഹരന്, ഐസര്‍, തിരുവനന്തപുരം, ഡോ. സന്തോഷ് ബാബു സുകുമാരന്‍ (എന്‍സിഎല്‍ പുനെ) എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി. 45 ഗവേഷണപ്രബന്ധങ്ങള്‍ ശില്‍പ്പശാലയില്‍ അവതരിപ്പിച്ചു. എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. എന്‍. ഹിത അധ്യക്ഷയായി. ഡോ. കെ.എസ്. മായ, പ്രൊഫ. പി.കെ. രവീന്ദ്രന്, പ്രൊഫ റീത്ത മാനുവല്‍, ഡോ. എം.എസ്. മുരളി, ഡോ. വിനോദ് കുമാര്‍, ഡോ. ശോഭി ഡാനിയല്‍, ഡോ. ആള്‍സണ്‍ മാര്‍ട്ട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: