കൊച്ചി: സംസ്ഥാനത്ത് എല്ലാവര്ക്കും വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്. പാവപ്പെട്ട നഗര തൊഴിലാളികള്‍ക്കും താഴ്ന്ന വരുമാനമുള്ള തൊഴിലാളികള്‍ക്കും അപ്പാര്‍ട്ട്മെന്റ് നല്‍കാനുള്ള ജനനി പദ്ധതിയുടെ പോഞ്ഞാശേരി സ്കീം ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 715 സ്ക്വയര്‍ഫീറ്റ് വീതമുള്ള 296 അപ്പാര്‍ട്ട്മെന്റുകളാണ് പോഞ്ഞാശ്ശേരി സ്കീമില്‍ നിര്‍മ്മിക്കുന്നത്. രണ്ട് ബെഡ്റൂം, ഡ്രോയിങ് കം ഡൈനിങ് റൂം, അടുക്കള വര്‍ക് ഏരിയ, അഗ്നി സുരക്ഷാസംവിധാനം, മലിനജല ശുദ്ധീകരണ പ്ലാന്റ്, പാര്‍ക്കിംഗ് സൗകര്യം എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: