മാനന്തവാടി: മാവോ ചന്ദ്രു രക്ഷപ്പെട്ട സംഭവത്തില്‍ എഎസ്ഐക്കെതിരെ നടപടി മക്കിമല കൈതകൊല്ലിയില്‍ ബസ്സിറങ്ങിയ മാവോയിസ്റ്റംഗം രക്ഷപ്പെട്ട സംഭവത്തില്‍ തലപ്പുഴ എഎസ്ഐ ജോസിയെയാണ് ശിക്ഷാനടപടിയുടെ ഭാഗമായി കല്‍പ്പറ്റ ക്രൈംഡിറ്റാച്ച്മെന്റ് ബ്യൂറോയിലേക്ക് സ്ഥലം മാറ്റിയത്.
കഴിഞ്ഞ 16ന് രാവിലെ മാനന്തവാടിയില്‍ നിന്നും തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ തലപ്പുഴ മക്കിമലയക്ക് പോകുന്ന ബസ്സില്‍ മാവോയിസ്റ്റ് പ്രവര്ത്തകന് കയറിയതായി സൂചന ലഭിക്കുകയായിരുന്നു. തുടര്‍ന്ന് തലപ്പുഴ പോലീസ്സ്റ്റേഷനിലെ എഎസ്ഐ ജോസിക്ക് മാവോയിസ്റ്റംഗത്തെ പിന്തുടരാന് നിര്‍ദ്ദേശം ലഭിച്ചു. എന്നാല്‍ ജോസിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം 20 മിനിട്ട് വൈകിയാണ് സ്വകാര്യബസിന് സമീപത്തെത്തിയത്. ഇതേതുടര്‍ന്ന് മാവോയിസ്റ്റ് പ്രവര്ത്തകന് ചന്ദ്രു കൈതകൊല്ലിയില്‍ ബസ്സിറങ്ങി കാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു.
സംഭവത്തില്‍ കൂടുതല്‍ സേനാംഗങ്ങള്‍ക്കെതിരെയും നടപടിക്ക് സാധ്യതയുണ്ടെന്നാണറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: