മാനന്തവാടി : ന്ന പ്രതിഭാസം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നെക്ക് ബ്ലാസ്റ്റ് രോഗബാധയെ തുടര്‍ന്ന് തൃശ്ശിലേരിയില്‍ പത്ത് ഏക്കര്‍ പാടത്തെ നെല്മണികള് കൊഴിഞ്ഞുചാടി കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്.
ജില്ലയിലെ മറ്റ് പാടങ്ങളിലും കതിര് കൊഴിയല്‍ രോഗം പടരുന്നതായും സൂചനയുണ്ട്. സര്‍ക്കാര്‍ നല്കിയ വിത്താണ് ഇങ്ങനെ സംഭവിച്ചത് എന്നത് ആശങ്കക്കും ഇട നല്ക്കുന്നു.
തൃശ്ലേരിയിലെ കര്‍ഷകരായ സുരേഷ്, സനല്‍, സന്തോഷ്, അജിത്ത്കുമാര്‍, റോയി, ജിനു എന്നിവരുടെ നെല്‍ കൃഷിയിലാണ് കതിര് കൊഴിയ ല്‍ രോഗം ബാധിച്ചത്. പ്രദേശത്തെ ഒരു വ്യക്തിയില്‍ നിന്നും വയല്‍ പാട്ടത്തിനെടുത്താണ് ഇവര്‍ പത്ത് ഏക്കര്‍ പാടത്ത് നെല്‍കൃഷി ഇറക്കിയത്. നാഷണല്‍ സീഡ് കോര്‍പ്പറേഷന്റെ മാനന്തവാടിയിലെ സ്ഥാപനത്തില്‍ നിന്നെടുത്ത ആതിര വിത്താണ് ഇറക്കിയത്. കൊയ്യാന്‍ പത്ത് ദിവസം മാത്രം ബാക്കിനില്‍ക്കെ കതിര് പൊഴിയുന്നത് കര്‍ഷകരെ ആശങ്കയിലാഴ്ചത്തിയിരിക്കയാണ്. സര്‍ക്കാര്‍ നല്കിയ വിത്ത് ആയിട്ടുപോലും ഇത്തരം ഒരു പ്രതിഭാസം കര്‍ഷക സമൂഹത്തെ നിരാശരാക്കിയിട്ടുണ്ടെന്ന് ജൈവകര്ഷകന് രാജേഷ് പറഞ്ഞു.
കൃഷി വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതല്‍ പരിശോധനയ്ക്കായി ജില്ലയില്‍ നിന്നുള്ള വിദഗ്ദ്ധസംഘം വരുംദിവസങ്ങളില്‍ തൃശ്ശിലേരിയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: