പരപ്പനങ്ങാടി: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനും ശമ്പളവും ഉടന്‍ വിതരണം ചെയ്യണമെന്ന് പെന്‍ഷനേഴ്സ് സംഘ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഒക്ടോബര്‍ മാസത്തെ സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെ വേതന വിതരണം സ്തംഭിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ നയ വൈകല്യങ്ങള്‍ കാരണം ട്രഷറികള്‍ കാലിയായി കൊണ്ടിരിക്കുന്ന് അവസ്ഥയാണ്. ഗുരുതര സാമ്പത്തിക പ്രതിസന്ധി വരും നാളുകളില്‍ രൂക്ഷമാകുന്നതിന് മുമ്പ് ബന്ധപ്പെട്ടവകുപ്പുകള്‍ അലംഭാവം വെടിഞ്ഞ് വേതന വിതരണം പുനസ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വി.ദേവദാസന്, കെ.പി.നാരായണന്, സി.ഷണ്മുഖന്, ശാസ്താകരുണന്, എം.സി.സുനില്‍ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: