പുല്‍പ്പള്ളി: പെരിക്കല്ലൂരില്‍ തെങ്ങുകള്‍ക്ക് വ്യാപകമായ രോഗ-കീടബാധ. ചെറിയ വെളുത്ത പ്രാണികള്‍ ആദ്യം തടിയിലും പിന്നീട് ഓലകളിലും വന്നിരുന്ന് ഇവയുടെ കറുത്ത വിസര്‍ജ്ജ്യം ഒട്ടിപിടിക്കുകയും ഇലകള്‍ തിന്ന് തീര്‍ക്കുകയും ചെയ്യുന്നു.
ഒരു ചെടിയില്‍ നിന്നും മറ്റു ചെടിയിലേക്ക് മാറി പെട്ടെന്ന് തന്നെ വ്യാപകമായി രോഗം പടരുകയാണ്. ഇലകള്‍ നശിക്കുന്നതോടെ കായ്ഫലം കുറയുകയും ക്രമേണ തെങ്ങുകള്‍ നശിക്കുകയുമാണ് ചെയ്യുന്നത്.
ഈ പ്രാണികള്‍ മറ്റു ചെടികളിലേക്ക് പടര്‍ന്ന് കുരുമുളകിനും, മറ്റു നാണ്യവിളകള്‍ക്കും നാശം സംഭവിക്കുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍.പെരിക്കല്ലൂര്‍ ടൗണ്‍ മുതല്‍ മരക്കടവ് പള്ളിവരെയുള്ള ഭാഗങ്ങളിലാണ് ഇപ്പോള്‍ രോഗം വ്യാപകമായിട്ടുള്ളത്. ഉയരകൂടുതല്‍ മൂലം മരുന്നടിക്കാനും പ്രയാസപ്പെടുകയാണ്. എത്രയുംപെട്ടെന്ന് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നും ഉദ്യോഗസ്ഥരെത്തി രോഗപ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഈ പ്രദേശത്തെ തെങ്ങുകള്‍ കൂട്ടത്തോടെ നശിച്ച് കര്‍ഷകര്‍ ദുരിതത്തിലാകുമെന്നതില് സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: