കൊച്ചി: ആലപ്പുഴ ചന്തിരൂരിലെ ലിനു സേവ്യറിന് ജോലിക്കിടയിലുണ്ടായ അപകടത്തില്‍ അറ്റുപോയ കൈവിരലുകള്‍ മൈക്രോവാസ്കുലര്‍ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു. എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധരാണ് ശസ്ത്രക്രിയയിലൂടെ ലിനുവിന്റെ കൈവിരലുകള്‍ പുന:സ്ഥാപിച്ചത്.
ഇക്കഴിഞ്ഞ പതിനാറാം തീയതിയാണ് മരം മുറിക്കുന്നതിനിടെയാണ് സേവ്യറിന്റെ ഇടതുകൈയിലെ മൂന്ന് വിരലുകള്‍ അറ്റുപോയത്. അറ്റുപോയ വിരലുകളില്‍ മോതിരവിരലാണ് ആദ്യം ശസ്ത്രക്രിയയിലൂടെ പുന:സ്ഥാപിച്ചത്. ചൂണ്ടുവിരല്‍ വീണ്ടും ഉപയോഗിക്കാനാവാത്ത വിധം തകര്‍ന്നു പോയിരുന്നതിനാല്‍ ചുണ്ടുവിരലിന്റെ സ്ഥാനത്ത് മധ്യവിരലും പുന:സ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: