തൃപ്പൂണിത്തുറ: ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിലെ ഏറ്റവും പ്രധാനമായ തൃക്കേട്ട പുറപ്പാട് ഉത്സവവും സ്വര്‍ണക്കുടത്തില്‍ കാണിക്കയിടലും നാളെ നടക്കും. തൃക്കേട്ട നാളില്‍ ഉത്സവത്തിനെത്തിയ വില്വമംഗലം സ്വാമിയാര്‍ക്ക് ഭഗവാന് എഴുന്നള്ളിച്ചു നിന്ന ആനകളുടെ പുറത്ത് ഓടിക്കളിക്കുന്ന ഉണ്ണിക്കണ്ണന്റെ രൂപത്തില്‍ ദര്‍ശനം നല്‍കിയതിന്റെ ഐതിഹ്യത്തിലാണ് തൃക്കേട്ട പുറപ്പാടും സ്വര്‍ണകുടത്തില്‍ കാണിക്കയിടലും നടക്കുന്നത്. തൃക്കേട്ട പുറപ്പാടു നാളില്‍ ഭഗവാനെ സ്വര്‍ണക്കോലത്തില്‍ എഴുന്നള്ളിക്കും. നെറ്റിപ്പട്ടവും മുത്തുക്കുടയും എല്ലാം സ്വര്‍ണം കൊണ്ടുള്ളതാകും. വൈകിട്ട് ദീപാരാധനക്കു ശേഷം വിളക്കെഴുന്നള്ളിപ്പിനു മുന്നില്‍ രാത്രി എട്ടുമണിയോടെ കാണിക്ക ഇടുവാനുള്ള സ്വര്‍ണക്കുടം വയ്ക്കും.രാജകുടുംബത്തിലെ മുതിര്‍ന്ന അംഗം ആദ്യ കാണിക്ക സമര്‍പ്പിക്കും. തുടര്‍ന്ന് ദേവസ്വം അധികൃതരും ഭക്തജനങ്ങളും കാണിക്ക സമര്‍പ്പിക്കും. കാണിക്ക സമര്‍പ്പണം ആറാട്ടു ദിനം വരെ നീണ്ടു നില്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: