കാട്ടിക്കുളം: തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ അര്‍ബുദ രോഗിയായ വിധവക്ക് വീടില്ല. എട്ടാം വാര്‍ഡ് ചെമ്പക മൂലയിലെ പരേതനായ കണ്ടത്തില്‍ ബാലന്റെ ഭാര്യ രമയാണ് പരാതിക്കാരി സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും പട്ടിക വന്നപ്പോള്‍ ഇവര്‍ പുറത്തായി. അഞ്ചു കൊല്ലം മുമ്പ് ഇവരുടെ ഒരു വൃക്കയും നീക്കം ചെയ്തിരുന്നു. രോഗിയായ ഇവര്‍ക്ക് ലഭിക്കുന്ന അര്ബുദപെന്ഷന് കൊണ്ടാണ് ജീവിതം തള്ളിനീക്കുന്നത്. പാതി പണിയില്‍ ഉപേക്ഷിച്ച വീടാവട്ടെ ടാര്‍പോളിന്‍ കെട്ടിമറച്ചിരിക്കുകയാണ്.മക്കള്‍ ഇല്ലാത്ത രമ ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി കാത്തിരിക്കുകയാണ്. വീട് ലഭിക്കുമെന്ന പ്രതീക്ഷയോടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: