പാലക്കാട്: എന്‍എസ്എസ് യൂണിറ്റ്ഓര്ഗാനിക് പിഎംജി കൃഷി കൂട്ടം ജൈവ കര്‍ഷക കൂട്ടായ്മ, പൊലിമ ജൈവ കര്‍ഷക കൂട്ടായ്മ, നല്ല ഭക്ഷണ പ്രസ്ഥാനം എന്നിവരുടെ നേതൃത്വത്തില്‍ വിഷ രഹിതമായ കൃഷി ചെയ്യുന്ന കര്‍ഷകരുടെ ഭക്ഷ്യ ഉത്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താക്കളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പാലക്കാട് പിഎംജി സ്കൂളില്‍ ആരംഭിച്ച പാലക്കാടന്‍ ജൈവ ചന്ത ഉത്പന്ന വൈവിധ്യം കൊണ്ടു ശ്രദ്ധേയമായി.
സ്വാതന്ത്ര്യ സമര സേനാനിയും ജൈവ കര്‍ഷകനുമായ അമ്പലപാറ നാരായണ്‍ജി ജൈവ ചന്ത ഉദ്ഘാടനം ചെയ്തു. നല്ല ഭക്ഷണ പ്രസ്ഥാനം സെക്രട്ടറി പുതുശ്ശേരി ശ്രീനിവാസന് അധ്യക്ഷനായി. ടീ.ആര്.സന്തോഷ് കുമാര്‍, ആശാ രാജ്, ടോണി തോമസ്, ശ്രീലത, ഷനൂജ് ഷാഹുല്‍ എന്നിവര്‍ സംസാരിച്ചു.
പിടിഎ. പ്രസിഡന്റ് സൈമണ്‍ ആദ്യ ഉല്‍പ്പന്നം ഏറ്റുവാങ്ങി. എല്ലാ ഞായറാഴ്ച്ചകളിലും രാവിലെ 9 മണി മുതല്‍ 12 മണി വരെ ജൈവ കര്‍ഷകരുടെ ചന്ത ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: