കഞ്ചിക്കോട്:സംസ്ഥാനത്ത് നിത്യോപയഗ സാധനങ്ങള്‍ക്കു പുറമെ പച്ചക്കറിക്കും വില കുതിച്ചുയരുന്നത് കുടുംബ ബജറ്റിനെ താളം തെറ്റിക്കുകയാണ്. കഴിഞ്ഞ ഒരു മാസമായി പച്ചക്കറി വില കുതിച്ചുയരുകയാണ്. തമിഴ്നാട്ടില്‍ 18 രൂപയുള്ള തക്കാളിക്ക് കേരളത്തിലിപ്പോള്‍ 60 രൂപയാണ്.
ചെറിയ ഉള്ളി 120 ലെത്തിയപ്പോള്‍ സബോളക്കും പച്ച മുളകിനും 80 -100 രൂപയായതും സാധാരണക്കാരെ വെള്ളം കുടിപ്പിക്കുകയാണ്. പച്ചക്കറിക്കു പിറകെ തേങ്ങാവിലയും മേല്‍പ്പോട്ടാണ്. ചെറിയ തേങ്ങക്കുപോലും 18 രൂപയാണ് വില. അത്യാവശ്യം നല്ല തേങ്ങക്ക് 25 രൂപ മുതല്‍ 28 വരെയാണ് വില.
തേങ്ങ വിലയുയര്‍ന്നതോടെ വെളിച്ചെണ്ണ വിലയും കുതിച്ചുയര്‍ന്ന് 180-200 ലെത്തി നില്‍ക്കുകയാണ്.സപ്ലൈക്കോ യിലും മാവേലി സ്റ്റോറുകളിലും ശബരി വെളിച്ചെണ്ണക്ക് 90 രൂപയാണെങ്കിലും മിക്കയിടത്തും വെളിച്ചെണ്ണ കിട്ടാക്കനിയാണ്. ഉയര്‍ന്ന വിലയുള്ള കുത്തക കമ്പനികളുടെ വെളിച്ചെണ്ണ വാങ്ങിക്കുന്നതിനായി മിക്കയിടത്തും ശബരി വെളിച്ചെണ്ണ പൂഴ്ത്തി വെക്കുകയാണ്.
എന്നാല്‍ സംസ്ഥാനത്തെ വെളിച്ചെണ്ണ വിലയുയര്ന്നതു മുതലെടുത്ത് വിലകുറഞ്ഞ വ്യാജ വെളിച്ചെണ്ണ വിപണി തകര്‍ക്കുമ്പോഴും പരിശോധനകള്‍ പ്രഹസനമാവുകയാണ്. നിത്യോപയോഗ സാധനങ്ങളുടെയും പച്ചക്കറികളുടെയും വിലക്കയറ്റത്തില്‍ പൊതുജനം നട്ടം തിരിയുകയാണ്.തമിഴ്നാട്ടിലെ കനത്ത മഴ മൂലം പച്ചക്കറി വരവു കുറഞ്ഞതാണ് ജി.എസ്.ടി.യില്‍ ഉള്പ്പെട്ടിട്ടില്ലാഞ്ഞിട്ടും പച്ചക്കറി വില കുതിച്ചുയര്‍ന്നത് കുടുംബിനികളെ ദുരിതത്തിലാക്കിയിരിക്കുന്നത്.
എന്നാല്‍ മണ്ഡല കാലമായതോടെ ചിലയിന്‍ മത്സ്യങ്ങള്‍ക്ക വിലകുറഞ്ഞതാണ് വീട്ടുകാര്‍ക്ക് ആകെയുള്ള ആശ്വാസം.സാധാരണക്കാരുടെ മത്സ്യമായ മത്തിക്ക് 60 രൂപയും ചെമ്പല്ലി 80 രൂപയുമായത് ഏറെ ആശ്വാസമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: