കൊളംബോ: ശ്രീലങ്കയില്‍ ബുദ്ധമതസ്ഥരും മുസ്ലിങ്ങളും തമ്മില്‍ സംഘര്‍ഷം. ഗാലെ പ്രവിശ്യയിലെ ഗിന്‍ടോട്ട നഗരത്തിലാണ് സംഭവമുണ്ടായത്. രണ്ട് ദിവസമായി തുടരുന്ന അക്രമങ്ങളില്‍ നിരവധി കടകളും വാഹനങ്ങളും തകര്‍ക്കപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് 19 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കലാപം നിയന്ത്രിക്കാനായി പ്രത്യേക പോലീസ് സേനയെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ടെന്ന് ശ്രീലങ്കന്‍ നിയമ മന്ത്രി സഗല രത്നായക അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: